¡Sorpréndeme!

22 കാരന്റെ 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് , സംഭവം ഇങ്ങനെ |*Kerala

2022-07-30 254 Dailymotion

Kannur: 22 year old boy Cheated and robbed 100 crore in crypto investment | തളിപറമ്പില്‍ 100 കോടിയോളം രൂപയുടെ വന്‍ നിക്ഷേപ തട്ടിപ്പ് നടത്തി യുവാവ്. കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് കോടികളുമായി മുങ്ങിയത്. തളിപ്പറമ്പ് സ്വദേശിയായ അബ്ദുള്‍ ജലീലിന്റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിരവധി പേര്‍ തട്ടിപ്പിനിരയായിരുന്നെങ്കിലും ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. അതിനാല്‍ കേസെടുക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഒടുവില്‍ അബ്ദുള്‍ ജലീല്‍ പരാതിയുമായി വന്നതോടെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം മുന്നോട്ട് നീങ്ങിയത്.